Narendra Modi | തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തുറുപ്പുചീട്ട് ആകുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടു

2019-01-10 189

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തുറുപ്പുചീട്ട് ആകുന്ന റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുകയാണ് ലോകബാങ്ക്. ഈ നടപ്പ്സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 7.3 ശതമാനമായി വർധിക്കുമെന്നാണ് ലോകബാങ്കിന്റെ പുതിയ റിപ്പോർട്ടുകൾ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 7.5 ശതമാനമായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ രീതിയിലുള്ള വളർച്ചയാണ് തുടരുന്നതെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും എന്നും റിപ്പോർട്ടിൽ പറയുന്നു.